Connect with us

Covid19

കൊവിഡ് ഭീതി; കേന്ദ്രമന്ത്രിമാര്‍ വിദേശയാത്ര നടത്തില്ല: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അനാവിശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രിമാരാരും വിദേശ യാത്ര നടത്തില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കുന്നതിലൂടെ രോഗ വ്യാപനത്തിന്റെ ശൃംഖല തകര്‍ക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നും മോദി ട്വിറ്ററില്‍ പറഞ്ഞു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വിവിധ സംസ്ഥാനങ്ങളും സുരക്ഷുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചുവരുകയാണ്. വിസ സസ്‌പെന്‍ഡ് ചെയ്യുന്നത് മുതല്‍ ആരോഗ്യപരിപാലനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സര്‍ക്കാര്‍ പൂര്‍ണ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മോദി ട്വീറ്റ് ചെയ്തു.

കൊവിഡ് ബാധ ലോകവ്യാപകമായ പശ്ചാത്തലത്തില്‍ നയതന്ത്ര വിസകള്‍ ഒഴികെ വിദേശികള്‍ക്ക് അനുവദിച്ചിട്ടുള്ള എല്ലാ വിസകളും റദ്ദാക്കിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ലോക്‌സഭയില്‍ അറിയിച്ചു. ചൈന, കൊറിയ, ഇറാന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ദക്ഷിണ കൊറിയ എന്നീരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരെയും ക്വാറന്റൈന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest