Connect with us

Covid19

ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയയെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ദിവസം പല തവണ വാര്‍ത്താ സമ്മേളനം നടത്തുന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജക്ക് മീഡിയ മാനിയയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിച്ഛായ വളര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. സാമൂഹിക മാധ്യമം വഴി മന്ത്രി പ്രതിപക്ഷത്തെ അപമാനിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. കൊവിഡ് 19ഉമായി ബന്ധപ്പെട്ട് എല്ലാ സമയത്തും വാര്‍ത്താ സമ്മേളനം നടത്തേണ്ട കാര്യമില്ല. വാര്‍ത്താക്കുറിപ്പ് ഇറക്കിയാല്‍ മതി.

ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. വിമാനത്താവളങ്ങളില്‍ വേണ്ടത്ര പരിശോധന നടക്കാത്ത സ്ഥിതിയുണ്ട്. നാട്ടില്‍ ആവശ്യത്തിന് മാസ്‌കുകള്‍ ലഭ്യമല്ല. ഡോക്ടര്‍മാരുടെ കുറവുണ്ട്. ഇതെല്ലാം പരിഹരിക്കാനാണ് മന്ത്രി ശ്രമിക്കേണ്ടത്. അല്ലാതെ പ്രതിച്ഛായ വളര്‍ത്താനല്ല. സര്‍ക്കാര്‍ നടപടികളില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ച ഉണ്ടായാല്‍ ചൂണ്ടിക്കാട്ടാനുള്ള ഏക വേദിയാണ് നിയമസഭ. ആ വേദിയാണ് പ്രതിപക്ഷം ഉപയോഗപ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരെ ആരോഗ്യമന്ത്രി സാമൂഹിക മാധ്യമം വഴി വളരെ മോശമായ പ്രചാരണമാണ് നടത്തിയത്. മന്ത്രിയുടെ മീഡിയ മാനിയ വല്ലാതെ കൂടിപ്പോകുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Latest