Connect with us

National

ഉന്നാവോയില്‍ പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ചു കൊന്നു

Published

|

Last Updated

ലഖ്‌നോ | രാജ്യത്തെ ഞെട്ടിച്ച് ഉന്നാവോയില്‍ വീണ്ടും ക്രൂരമായ ബലാത്സംഗവും കൊലപാതകവും. കഴിഞ്ഞ ദിവസമാണ് സംഭവം. 12 വയസ്സുകാരിയെയാണ് നാട്ടുകാരനായ ഒരു യുവാവ് പാടത്തേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയും തുടര്‍ന്ന് കഴുത്തു ഞെരിക്കുകയും ചെയ്തത്. കുട്ടി മരിച്ചെന്നു കരുതി അക്രമി സ്ഥലംവിട്ടു. എന്നാല്‍, പിന്നീട് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയ നാട്ടുകാര്‍ കുടുംബത്തെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും കാന്‍പൂരിലെ ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. ഗ്രാമവാസികള്‍ ഹോളി ആഘോഷിക്കുന്നതിനിടെയാണ് സംഭവം.

ജില്ലാ ആശുപത്രിക്കു സമീപമെത്തിയ പ്രദേശവാസികള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് സൂപ്രണ്ട് വിക്രാന്ത് വീറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. അന്വേഷണം നടത്തിവരികയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും സര്‍ക്കിള്‍ ഓഫീസര്‍ വികാസ് പാണ്ഡെ പറഞ്ഞു.

Latest