Connect with us

Covid19

കൊവിഡ് 19: വ്യാജ സന്ദേശം പ്രചരിപ്പിച്ച എട്ടുപേര്‍ പിടിയില്‍; 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Published

|

Last Updated

കണ്ണൂര്‍ | കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് എട്ടുപേരെ പോലീസ് പിടികൂടി. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് മലപ്പുറത്ത് രണ്ടും എറണാകുളത്തും പാലക്കാടും ഓരോ കേസുകളും ബുധനാഴ്ച രജിസ്റ്റര്‍ ചെയ്തു. മൊത്തത്തില്‍ ഇതുവരെ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ മാത്രമല്ല, ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്തെ സ്റ്റേഷന്‍ പരിധികളിലെല്ലാം സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തും. വ്യാജ ഓഡിയോ സന്ദേശങ്ങള്‍ അയക്കുന്നവരുടെ ശബ്ദം തിരിച്ചറിയാന്‍ സൈബര്‍ ഡോമിന്റെ സഹായം തേടും. വ്യാജമായ കാര്യങ്ങള്‍ ഷെയര്‍ ചെയ്താല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് തെളിവായി സ്വീകരിച്ച് കേസെടുക്കും.