Connect with us

National

ഡല്‍ഹി സംഘര്‍ഷം: അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. കലാപത്തില്‍ മരിച്ചവരുടെ പേരുകള്‍ പരസ്യമാക്കിയിട്ട് രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കോടതി അനുമതി നല്‍കിയത്.

നേരത്തെ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് മാര്‍ച്ച് 11 വരെ ഹൈക്കോടതി വിലക്കിയിരുന്നു. മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കണമെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

.