Connect with us

Kerala

തൃശൂരില്‍ ബുള്ളറ്റ് ജെ സി ബിയുമായി കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

Published

|

Last Updated

തൃശൂര്‍  |ആമ്പല്ലൂരില്‍ ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം ബുള്ളറ്റ് ജെ സി ബിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.

കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ തിരുവേളില്‍ സാബു ജോസഫിന്റെ മകന്‍ അതുല്‍ സാബു (23), തിരുവമ്പാടി പുറഞ്ചിറയില്‍ ശരത് സെബാസ്റ്റ്യന്‍ (23) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 4.30 നാണ് സംഭവം.