Connect with us

Covid19

പതിനാല് രാജ്യങ്ങളിലേക്ക് യാത്ര വിലക്കി സഊദി

Published

|

Last Updated

റിയാദ് | ലോകരാജ്യങ്ങളില്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പതിനാല് രാജ്യങ്ങളിലേക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും സഊദി അറേബ്യ യാത്രാവിലക്കേര്‍പ്പെടുത്തി. യു എ ഇ, കുവൈത്ത്, ബഹ്റൈന്‍, ലെബനാന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, ഒമാന്‍, ഇറ്റലി, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി, സ്പെയിന്‍ എന്നീ രാജ്യങ്ങളിലേക്കാണ് യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിരോധ-മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് യാത്രാ വിലക്കെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Latest