Connect with us

Covid19

കൊവിഡ് 19: സഊദിയില്‍ രോഗ വിവരം മറച്ചുവെച്ചാല്‍ അഞ്ചുലക്ഷം റിയാല്‍ പിഴ

Published

|

Last Updated

ദമാം | സഊദി അറേബ്യയിലെത്തുന്ന വിദേശികളും സഊദി അറേബ്യക്ക് പുറത്ത് സന്ദര്‍ശനം കഴിഞ്ഞു മടങ്ങിവരുന്ന സ്വദേശികളും രോഗ വിവരങ്ങള്‍ മറച്ചുവച്ചാല്‍ ഒടുക്കേണ്ടി വരിക കനത്ത പിഴ. ആരോഗ്യ നിരീക്ഷണ സംവിധാനത്തിലെ ആര്‍ട്ടിക്കിള്‍ 21 അനുസരിച്ച് ഇവരില്‍ നിന്ന് അഞ്ച് ലക്ഷം റിയാലാണ് പിഴയായി ചുമത്തുക. കൊറോണ വൈറസ് (കൊവിഡ്-19) ബാധിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ച കാര്യം മറച്ചുവക്കരുതെന്നും സഊദി പബ്ലിക് പ്രോസിക്യൂഷന്‍ കര്‍ശന നിര്‍ദേശം നല്‍കി.

നിലവില്‍ രാജ്യത്തേക്ക് വരുന്ന മുഴുവന്‍ പേരും വിമാനത്താവളങ്ങളില്‍ അവരുടെ ആരോഗ്യ ഡാറ്റ വെളിപ്പെടുത്തണം. കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുന്ന രോഗങ്ങളെ തടയുന്നതിന്റെ ആവശ്യകത പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ മുഴുവന്‍ പ്രവേശന കവാടങ്ങളിലും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest