Connect with us

Covid19

യു എ ഇയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 74 ആയി; കുവൈത്തില്‍ നാലുപേര്‍ കൂടി പോസിറ്റീവ്

Published

|

Last Updated

ദുബൈ/കുവൈത്ത് സിറ്റി | യു എ ഇയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 74 ആയി. ഇന്ന് 15 പുതിയ കേസുകള്‍ കൂടി കണ്ടെത്തിയതോടെയാണിത്. വൈറസ് ബാധിതരില്‍ ആറ് ഇന്ത്യക്കാരുമുണ്ട്. ഇതില്‍ ഒരാള്‍ ദുബൈ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. ആരുടെയും ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്നും രോഗ ബാധിതരില്‍ 12 പേര്‍ക്ക് അസുഖം ഭേദമായതായും യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് 19 വ്യാപകമായ രാജ്യങ്ങളില്‍ നിന്നുവരുന്ന യാത്രക്കാര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി എച്ച് എ) അറിയിച്ചു.

അതിനിടെ, കുവൈത്തില്‍നാലു പേര്‍ക്ക് കൂടികൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അസുഖബാധിതരുടെ എണ്ണം 69 ആയി. ഇറാനില്‍ നിന്നെത്തിയ ഒരാള്‍ക്കും ഈജിപ്തില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കും അസര്‍ബൈജാനില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതിയതായി കൊവിഡ് 19 കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനാദ് വാര്‍ത്താലേഖകരെ അറിയിച്ചു.

Latest