Connect with us

Kerala

കൊവിഡ് 19: പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. കായിക ക്ഷമതാപരീക്ഷ ഉള്‍പ്പെടെയുള്ള പിഎസ്‌സി പരീക്ഷകളാണ് മാറ്റിയത്. ഇതോടൊപ്പം സര്‍ട്ടിഫിക്കറ്റ് പരിശോധനയും സര്‍വ്വീസ് പരിശോധനയും മാറ്റിവെച്ചിട്ടുണ്ട്. പുതിയ തിയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 31 വരെ പ്രൊഫഷണല്‍ കോളേജുകളും സിബിഎസ്ഇ സ്‌കൂളുകളും അടക്കമുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. 8,9,10 ക്ലാസുകളിലെ പരീക്ഷകള്‍ മാത്രം നടത്തും. സര്‍ക്കാറിന്‍െ പൊതുപരിപാടികള്‍ റദ്ദാക്കി. ഉത്സവങ്ങളിലും പെരുന്നാളുകളിലും ചടങ്ങുകള്‍ മാത്രം നടത്തി ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Latest