Connect with us

Kerala

കോവിഡ് 19: ശബരിമല മാസപൂജക്ക് ആരും എത്തരുതെന്ന് ദേവസ്വം ബോര്‍ഡ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശബരിമല മാസപൂജക്ക് ആരും എത്തരുതെന്ന് ദേവസ്വം ബോര്‍ഡ്. അതേസമയം, ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ സന്നിധാനത്ത് നടക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

മാസപൂജക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്താതിരിക്കാന്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ മാധ്യമങ്ങളില്‍ മുന്നറിയിപ്പ് പരസ്യം പ്രസിദ്ധീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.