Connect with us

Kerala

ചേര്‍ത്തലയില്‍ അമിതവേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ഥിനികളേയും ബൈക്ക് യാത്രികരേയും ഇടിച്ചിട്ടു; എട്ട് പേര്‍ക്ക് പരുക്ക്

Published

|

Last Updated

ആലപ്പുഴ | പൂച്ചാക്കലില്‍ അമിതവേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ഥിനികളെയും ബൈക്ക് യാത്രക്കാരെയും ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ നാല് വിദ്യാര്‍ഥിനികളടക്കം എട്ടുപേര്‍ക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകന്‍ വേദവിനെയുമാണ് കാര്‍ ആദ്യം ഇടിച്ചത് ഇതിന് പിറകെയാണ് നടന്നുവരികയായിരുന്ന ചന്ദന, ആര്‍ച്ചന,സാഗി എന്നീ പ്ലസ് ടു വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് പേര്‍ കനാലിലേക്കാണ് വീണത്.

തൊട്ടുപിന്നാലെ സൈക്കിളില്‍ പോവുകയായിരുന്ന ഒരു വിദ്യാര്‍ഥിനിയെയും ഇടിച്ചുതെറിപ്പിച്ചു. സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാര്‍ നിന്നത്. അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പരിസരവാസിയായ മനോജ് എന്നയാളുടെ കാറാണ് അപകടം സൃഷ്ടിച്ചത്. ഇയാള്‍ ഒരാഴ്ച മുമ്പ് മറ്റൊരാളില്‍ നിന്നും വാങ്ങിയ വാഹനമാണിത്. അപകടസമയത്ത് മനോജും ഇതരസംസ്ഥാനക്കാരനായ മറ്റൊരാളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഇതരസംസ്ഥാനക്കാരനാണെന്നും ഇരുവരും മദ്യലഹരിയിലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.സംഭവത്തില്‍ ഇവര്‍ക്കും പരുക്കേറ്റിട്ടുണ്ട്

Latest