Connect with us

Covid19

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസകള്‍ക്ക് അവധി പ്രഖ്യാപിച്ചു

Published

|

Last Updated

കോഴിക്കോട് | കൊവിഡ് 19 വൈറസ് ബാധ സംസ്ഥാനത്ത് കണ്ടെത്തിയ സാഹചര്യത്തില്‍ മദ്‌റസകള്‍ക്കും അങ്കണവാടികള്‍ക്കും ഉള്‍പ്പടെ അവധി നല്‍കണമെന്ന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കണക്കിലെടുത്ത് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്‌റസകള്‍ക്കും തിബ്‌യാൻ പ്രി സ്കൂളുകൾക്കും നാളെ (ബുധന്‍) മുതല്‍ അനിശ്ചിത കാലത്തേക്ക് അവധി പ്രഖ്യാപിച്ചു.

മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മദ്‌റസകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പരീക്ഷകള്‍ സംബന്ധിച്ച അറിയിപ്പുകള്‍ പിന്നീട് നല്‍കുന്നതായിരിക്കുമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അറിയിച്ചു.

Latest