Connect with us

Covid19

കൊവിഡ് 19: പത്തനംതിട്ട ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

Published

|

Last Updated

പത്തനംതിട്ട | കൊവിഡ് 19 വൈറസ് ബാധിച്ച 11 പേരെ കണ്ടെത്തിയ പത്തനംതിട്ട ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കോന്നി ആനക്കൂടം, അടവി ഇക്കോ ടൂറിസം സെന്ററുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചിട്ടുണ്ട്. ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജില്ലാ ഭരണകൂടം നിയന്ത്രണങ്ങളേര്‍പ്പെടുത്തി.

ഹോട്ടലുകളില്‍ പുതിയ ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ അനുവദിക്കില്ല. ഹോട്ടലുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്ന വിദേശികളെ നിരീക്ഷിക്കുകയും ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. ടൂറിസ്റ്റുകള്‍, ഹോട്ടല്‍ ജീവനക്കാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കും. ഇടുക്കിയില്‍ 28 പേരാണ് കോവിഡ് 19 നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 27 പേര്‍ വീടുകളിലും ഒരാള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്.

Latest