Connect with us

Kerala

കോഴിക്കോട് കാരശ്ശേരിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍

Published

|

Last Updated

കോഴിക്കോട് | കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. സമീപ പഞ്ചായത്തായ കൊടിയത്തൂരിലും കോഴിക്കോട് നഗരത്തിലെ വേങ്ങേരിയിലുമെല്ലാം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനം ആശങ്കയിലാണ്. മൃഗസംരക്ഷണ ഉദ്യോഗസ്ഥരും പക്ഷിപ്പനി പ്രതിരോധനത്തിനായി രൂപവത്ക്കരിച്ച പ്രത്യേക സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും.

അതിനിടെ പക്ഷിപ്പനി കണ്ടെത്തിയ വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗം നാട്ടുകാരുടെ നിസഹകരണം മൂലം പ്രതിസന്ധിയിലായതായി ഉദ്യോഗസ്ഥര്‍ പറയുന്നു. പലരും കോഴികള്‍ അടക്കമുള്ളവയെ കൂട്ടത്തോടെ മാറ്റിയതാണ് ഇതിന് കാരണം. ഇതോടെ പക്ഷിപ്പനി വ്യാപിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. വിലകൂടിയ അലങ്കാര പക്ഷികളെ വീട്ടില്‍ നിന്ന് മാറ്റിയവരുമുണ്ട്.

വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശത്തെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ നിലവില്‍ കോഴിയിറച്ചി വില്‍പ്പന നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പ്രദേശത്തിന് പുറത്തുള്ള കച്ചവടക്കാര്‍ക്ക് കോഴി കുറഞ്ഞ നിരക്കില്‍ വിറ്റതായും ആരോപണമുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാനുള്ള സാധ്യതയും ഏറെയാണ്.