Connect with us

Kerala

രണ്ട് വിദ്യാര്‍ഥികള്‍ക്ക് എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യം

Published

|

Last Updated

പത്തനംതിട്ട |  കൊവിഡ് 19 ആശങ്കക്കിടെ സംസ്ഥാനത്ത് എസ് എസ് എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. ഇവര്‍ക്കായി പ്രത്യേക മുറിയും നിരീക്ഷണവും ഏര്‍പ്പെടുത്താനാണ് തീരുമാനം. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് പിന്നീട് സേ പരീക്ഷയെഴുതാന്‍ അവസരമൊരുക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് രോഗം പകരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും അധികൃതര്‍ എടുത്തിട്ടുണ്ട്. എല്ലായിടത്തും കനത്ത ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
അതിനിടെ പത്തനംതിട്ടയില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കല്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കും. പ്രാഥമിക സമ്പര്‍ക്ക പട്ടിക 75 ശതമാനം പൂ!ര്‍ത്തിയായി. രണ്ട് മെഡിക്കല്‍ സംഘങ്ങള്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും നാല് സംഘങ്ങള്‍ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്.