Connect with us

National

പന്നിപ്പനിയെന്ന് സിന്ധ്യ; ചര്‍ച്ചകള്‍ക്ക് പോലും അവസരമില്ലാതെ കോണ്‍ഗ്രസ് നേതൃത്വം

Published

|

Last Updated

ഭോപ്പാല്‍ |  മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആടിയുലയുന്നു. പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന 17 എം എല്‍ എമാര്‍ കര്‍ണാടകയിലേക്ക് കടന്നതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ കോണ്‍ഗ്രസ് നേതൃത്വം വലയുകയാണ്. സമവായമുണ്ടാക്കാന്‍ സിന്ധ്യയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചക്ക് നീക്കം നടത്തിയെങ്കിലും ഇതുവരെ അനുമതി പോലും ലഭിച്ചിട്ടില്ല. സിന്ധ്യ ജിക്ക് പന്നിപ്പനിയായതിനാല്‍ കൂടിക്കാഴ്ചക്ക് കഴിഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് എന്‍ ഡി ടി വിയോട് പ്രതികരിച്ചു. മധ്യപ്രദേശിലെ വോട്ടര്‍മാരുടെ തീരുമാനത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരില്‍ നിന്ന് തന്നെ ഉചിതമായ മറുപടി ലഭിക്കും. നിങ്ങള്‍ എന്നോട് ചോദിച്ചാല്‍ എല്ലാം നന്നായി പോകുന്നു എന്നു ഞാന്‍ പറയും. പ്രതിസന്ധി മറികടക്കാനുള്ള ശ്രമം തുടരുകയാണ്.

അതിനിടെ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ വിമത എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് പോകുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്. ബി ജെ പിയുടെ ഭാഗത്ത് നിന്ന് ചരടുവലികളും ശക്തമായിട്ടുണ്ട്. എന്നാല്‍ സിന്ധ്യയും എം എല്‍ എമാരും ബി ജെ പിയെത്തിയാലും മുഖ്യമന്ത്രി സ്ഥാനം ശിവരാജ് സിംഗ് ചൗഹാന് നല്‍കാനാണ് ബി ജെ പി പദ്ധതി. സിന്ധ്യയെ കേന്ദ്രമന്ത്രിയാക്കാനാണ് ബി ജെ പി കരുക്കള്‍ നീക്കുന്നത്. എന്നാല്‍ പി സി സി പ്രസിഡന്റ് സ്ഥാനം സിന്ധ്യക്ക് നല്‍കി സര്‍ക്കാറിനെ നിലനിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.