Connect with us

National

കമല്‍നാഥ് സര്‍ക്കാര്‍ വീണ്ടും ഭീഷണിയില്‍; 18 എംഎല്‍എമാരെ ബെംഗളുരുവിലേക്ക് കടത്തി

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശില്‍ കമല്‍നാഥ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിനെ വെട്ടിലാക്കി വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയ നാടകം. ആറ് മന്ത്രിമാരടക്കം 18 കോണ്‍ഗ്രസ് എംഎല്‍എമാരെ പ്രത്യേക വിമാനത്തില്‍ ബിജെപി ബെംഗളൂരുവിലേക്ക് കടത്തി. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയോട് അടുപ്പം പുലര്‍ത്തുന്നവരാണ് ബെംഗളൂരുവിലെ അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തിയ എംഎല്‍എമാരെല്ലാം.

മൂന്ന് പ്രത്യേക വിമാനങ്ങളിലാണ് ഇവരെ ബെംഗളൂരുവില്‍ എത്തിച്ചതെന്നാണ് അറിയുന്നത്. തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കാണുകയും സ്ഥിതിഗതികള്‍ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നാടകീയ നീക്കങ്ങള്‍.

ഈ മാസം16നാണ് മധ്യപ്രദേശില്‍ നിയമസഭാ സമ്മേളനം തുടങ്ങുക. സമ്മേളനത്തില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപിയുടെ നീക്കം.

Latest