Connect with us

Kerala

മഞ്ചേരി മെഡിക്കല്‍ കോളജിന് 450 വളണ്ടിയര്‍മാരെ സമ്മാനിച്ച് എസ് വൈ എസ് സാന്ത്വനം

Published

|

Last Updated

മഞ്ചേരി | മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് എട്ടു വര്‍ഷമായി നടന്നു വരുന്ന സാന്ത്വനം വളണ്ടിയര്‍ സേവനം വിപുലപ്പെടുത്തുന്നു. സേവന രംഗത്ത് 450 വളണ്ടിയര്‍മാരുടെ സംഘത്തെയാണ് സാന്ത്വനം മുന്നോട്ടുവെക്കുന്നത്. പുതുതായി തെരഞ്ഞെടുത്ത വളണ്ടിയര്‍മാര്‍ക്കും നിലവിലുള്ളവരില്‍ പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാത്തവര്‍ക്കും വിദഗ്ധ പരിശീലനം നല്‍കി. മഞ്ചേരി ഹികമിയ്യ മസ്ജിദ് ഹാളില്‍ നടന്ന പരിശീലനം ആര്‍ എം ഒ ഡോ. സഹീര്‍ ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ സേവന ആതുര ശുശ്രൂഷ രംഗത്തെ വിദഗ്ദരാണ് പരിശീലനം നല്‍കിയത്. ചെയര്‍മാന്‍ ഇ.കെ മുഹമ്മദ് കോയ സഖാഫി അദ്ധ്യക്ഷത വഹിച്ചു. അസൈനാര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുറഹ്മാന്‍ കാരക്കുന്ന്, സൈനുദ്ധീന്‍ സഖാഫി ചെറുകുളം നേതൃത്വം നല്‍കി.

ചടങ്ങില്‍ സാന്ത്വന രംഗത്ത് മികച്ച സേവന പ്രവര്‍ത്തനം നടത്തിയ വളണ്ടിയര്‍മാരായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ , ഇര്‍ഷാദ് എന്നിവരെ ആര്‍ എം ഒ ഡോ. സഹീര്‍, എസ് വൈ എസ് ജില്ല ജന: കസ്‌ക്രട്ടറി കെ.പി ജമാല്‍ കരുളായി അനുമോദിച്ചു.