Connect with us

National

വിയോജിപ്പുകളെ അടിച്ചമര്‍ത്തരുത്; മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന് ജമ്മു കശ്മീര്‍ പ്രതിപക്ഷം

Published

|

Last Updated

ജമ്മു | ജമ്മു കശ്മീരില്‍ അന്യായ തടങ്കലില്‍ വച്ചിട്ടുള്ള മൂന്നു മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ജമ്മു കശമീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനു പിന്നാലെ, 2019 ആഗസ്റ്റിലാണ് നേതാക്കളെ തടവിലാക്കിയത്.

“ജനാധിപത്യ മൂല്യങ്ങള്‍ക്കും മൗലികാവകാശങ്ങള്‍ക്കും സാമൂഹിക സ്വാതന്ത്ര്യത്തിനും എതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇതിന്റെ ഫലമായി ഭിന്നാഭിപ്രായങ്ങളെ മാത്രമല്ല, വിമര്‍ശനങ്ങളെയും ക്രമാനുഗതമായി നിശ്ശബ്ദമാക്കുന്ന സ്ഥിതിയാണുള്ളത്. നിസ്സാരമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് മുന്‍ മുഖ്യമന്ത്രിമാരെ ഉള്‍പ്പടെ ഏഴ് മാസത്തോളമായി തടവില്‍ വച്ചിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുന്നതിന് ഇതിലും ശക്തമായ മറ്റൊരു ഉദാഹരണമില്ല. പൊതുജന സുരക്ഷക്ക് ഇവര്‍ ഭീഷണിയാണെന്നും ദേശീയ താത്പര്യങ്ങളെ അപകടത്തിലാക്കിയെന്നുമുള്ള മോദി സര്‍ക്കാറിന്റെ അവകാശവാദം തെറ്റും സ്വാര്‍ഥപരരവുമാണെന്ന് ഈ നേതാക്കളുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ മനസ്സിലാകും.”- പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനയില്‍ പറഞ്ഞു.

നാഷണലിസ്റ്റ് കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല (എന്‍ സി), പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി ഡി പി) നേതാവ് മെഹബൂബ മുഫ്തി എന്നിവരെയാണ് മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ശ്രീനഗറിലെ അവരവരുടെ വസതികളില്‍ തടങ്കലിലാക്കിയിട്ടുള്ളത്.

---- facebook comment plugin here -----

Latest