Connect with us

International

അസംസ്‌കൃത എണ്ണവില മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കില്‍

Published

|

Last Updated

 മുംബൈ| അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂപ്പുകുത്തി. വിപണിയില്‍ ആവശ്യം കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് റഷ്യയുമായി മത്സരിച്ച് സൗദി എണ്ണവില കുത്തനെ കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചതെന്നാണ് റിപ്പോര്‍ട്ട്്. ബ്രന്‍ഡ് ക്രൂഡ് വില 31.5ശതമാനം (14.25 ഡോളര്‍) ഇടിഞ്ഞ് ബാരലിന് 31.02 ഡോളര്‍ നിലവാരത്തിലെത്തി. 1991 ജനുവരി 17നുശേഷം ഒറ്റയടിക്ക് ഇത്രയും ഇടിവുണ്ടാകുന്നത് ഇപ്പോഴാണ്. ഒന്നാം ഗള്‍ഫ് യുദ്ധത്തിന്റെ ഭാഗമായാണ് അന്ന് വിലയിടിഞ്ഞത്. 35.75 ഡോളര്‍ നിലവാരത്തിലാണ് അന്ന് വ്യാപാരം നടന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണകയറ്റുമതിക്കാരായ സഊദി അറേബ്യ, രണ്ടാമത്തെ വലിയ ഉത്പാദകരാജ്യമായ റഷ്യയുമായാണ് കടുത്ത മത്സരത്തിലാണിപ്പോള്‍.