Connect with us

National

ഗോഡ്‌സെ അനുകൂല പ്രസ്താവന; പ്രഗ്യാ സിംഗിനെതിരെ നടപടിയില്ല

Published

|

Last Updated

ന്യൂഡല്‍ഹി |  ഗാന്ധിയെ വധിച്ച ഗോഡ്‌സയെ ദേശഭക്തനെന്ന് വളിച്ച പ്രഗ്യാ സിംഗ് ഠാക്കൂര്‍ എം പിയെ സംരക്ഷിച്ച് ബി ജെ പി. പ്രഗ്യാ സിംഗിനെതിരെ ഒരു നടപടിയും വേണ്ടെന്ന് ബി ജെ പി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഗാന്ധിയെ അപമാനിച്ച പ്രസ്താവനക്കെതിരെ മുതിര്‍ന്ന ചില ബി ജെ പി നേതാക്കടക്കം രംഗത്തുവന്നിരുന്നെങ്കിലും തീവ്ര ഹിന്ദുത്വ നേതാക്കളുടെ നിലപാടിന് മുമ്പില്‍ പാര്‍ട്ടി കീഴ്‌പ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ നവംബറില്‍ ലോക്‌സഭയില്‍ എസ് പി ജി ബില്‍ ചര്‍ച്ചക്കിടെയാണ് ഗോഡ്‌സെയെ പ്രശംസിച്ച് പ്രഗ്യ രാംഗത്തെത്തിയത്. ഗോഡ്‌സെ ദേശഭക്തനാണെന്നായിരുന്നു പ്രഗ്യയുടെ പരാമര്‍ശം. പാര്‍ലിമെന്റിനകത്തും പുറത്തും ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുകയും പരാമര്‍ശം വലിയ വിവാദമാകുകയും ചെയ്തിരുന്നു. പ്രതിപക്ഷം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ ഇതു രേഖകളില്‍ നിന്നു നീക്കിയിരുന്നു. ഗോഡ്‌സെയെ തള്ളി രംഗത്തെത്തിയ ബി ജെ പി ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് സൂചനയും നല്‍കിയിരുന്നു. ഗോഡ്‌സെ ദേശഭക്തനാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനെ പാര്‍ട്ടി അപലപിക്കുന്നുവെന്നും ഗാന്ധിജി വഴിവിളക്കാണെന്നും രാജ്‌നാഥ് സിംഗ് പ്രതികരിച്ചിരുന്നു.

 

 

Latest