Connect with us

Covid19

കൊവിഡ് 19: കെ എസ് ആര്‍ ടി സിയില്‍ ബയോമെട്രിക് പഞ്ചിംഗ് നിര്‍ത്തിവച്ചു; മാസ്‌ക് നിര്‍ബന്ധമാക്കി

Published

|

Last Updated

കോഴിക്കോട് | കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ കെ എസ് ആര്‍ ടി സിയില്‍ ബയോമെട്രിക് പഞ്ചിംഗ് താത്ക്കാലികമായി നിര്‍ത്തിവച്ചതായി ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തിലാക്കിയതായും കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്ക് ജോലിസമയത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബസ്സുകളില്‍ കൈ കഴുകുന്നതിനുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കുന്ന കാര്യവും പരിശോധിക്കും. ഇതിനായി മെഡിക്കല്‍ അസോസിയേഷനോടും മറ്റും സംസാരിക്കും.

പത്തനംതിട്ട സെക്ടറിലെ മുഴുവന്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കും മാസ്‌ക് വിതരണം ചെയ്തു കഴിഞ്ഞു. മറ്റു ജില്ലകളിലും ആവശ്യാനുസരണം ലഭ്യമാക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കെ എസ് ആര്‍ ടി സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷറഫ് മുഹമ്മദിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Latest