Connect with us

Covid19

ഇന്ത്യയില്‍ 43 പേര്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  കേരളത്തിന് പുറമെ ജമ്മു കശ്മീരിലും  ഉത്തര്‍ ഡല്‍ഹിയിലും ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ബന്ധുക്കള്‍ക്കൊപ്പം ഇറാന്‍ സന്ദര്‍ശിച്ച 63 കാരിക്കാണ് കശ്മീരില്‍ രോഗം സ്ഥിരീകരിച്ചത്. നേരത്തെ ലഡാക്കിലെത്തിയ രണ്ട് വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുെങ്കിലും കശ്മീരില്‍ നിുള്ള ആദ്യ കേസാണിത്. രോഗ സംശയത്തെ തുടര്‍ന്ന് ചികിത്സയിലുള്ള ആള്‍ക്കാണ്‌ ഡല്‍ഹിയില്‍ കൊവിഡ് ഉറപ്പിച്ചത്. കേരളത്തില്‍ മൂന്ന് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 43 ആയി. അതിനിടെ അയല്‍ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്‌നാട്ടിലും രോഗം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ കര്‍ണാടക മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി കര്‍ണാടകയില്‍ കിന്റര്‍ ഗാര്‍ഡന്‍ സ്‌കൂളുകള്‍ അടച്ചു. അതിര്‍ത്തികളിലും പരിശോധന തുടങ്ങി.

വിദേശത്ത് നിന്നുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് അടുക്കുതിന് കേന്ദ്ര സര്‍ക്കാര്‍ വലിക്ക് ഏര്‍പ്പെടുത്തി. കൊവിഡ് മൂലം ജയ്പൂരിലും ഡല്‍ഹിലുമായി ചികിത്സയില്‍ കഴിയു 23 ഇറ്റാലിയന്‍ പൗരന്‍മാരുടെ ആരോഗ്യനില തൃപ്തികരമാണെ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇറ്റലി, ഇറാന്‍, സൗത്ത് കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇ വിസ നല്‍കുത് വിദേശകാര്യ മന്ത്രാലയം നിര്‍ത്തിവെച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈറസ് പരിശോധനക്കായി 52 ലബുകള്‍ സജ്ജമാക്കിയതായും കേന്ദ്രം അറിയിച്ചു.

 

 

---- facebook comment plugin here -----

Latest