Connect with us

Gulf

കൊവിഡ് 19: കൂടുതല്‍ നിയന്ത്രണങ്ങളുമായി സഊദി; ഒമ്പത് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്

Published

|

Last Updated

ദമാം | സഊദിയില്‍ കൊറോണ വൈറസ് (കൊവിഡ് -19) പ്രതിരോധത്തിന്റെ ഭാഗമായി ഒമ്പത് രാജ്യങ്ങളിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയതായി സഊദി പ്രസ് ഏജന്‍സി (എസ് പി എ) റിപ്പോര്‍ട്ട് ചെയ്തു. ഈ രാജ്യങ്ങളില്‍ കൂടുതല്‍ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിയന്ത്രണം.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു എ ഇ), കുവൈത്ത്, ബഹ്റൈന്‍, ലെബനാന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാണ് അധികൃതര്‍ താത്ക്കാലികമായി വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഊദിയിലേക്ക് പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

സഊദിയുമായി അതിര്‍ത്തി പങ്കിടുന്ന ബഹ്റൈന്‍, യു എ ഇ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ വാഹന ഗതാതഗവും നിര്‍ത്തിവച്ചിട്ടുണ്ട്.

റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സഊദി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അലബെദ് അലാലി സംസാരിക്കുന്നു