Connect with us

Covid19

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് വിദേശികള്‍ പൊങ്കാലക്കെത്തി; ഹോട്ടലിനെതിരെ നടപടിയുണ്ടാകും

Published

|

Last Updated

തിരുവനന്തപുരം | കൊറോണയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ആറ്റുകാല്‍ പൊങ്കാലക്കെത്തിയ വിദേശികളെ തിരിച്ചയച്ചു. കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നെത്തിയ ആറുപേരെയാണ് തിരിച്ചയച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്ത് വന്ന് താമസിക്കുന്ന വിദേശികള്‍ താമസ സ്ഥലങ്ങളില്‍ തന്നെ തങ്ങണമെന്ന് മന്ത്രി നിര്‍ദേശിച്ചു. താമസ സൗകര്യമുള്ള ഹോട്ടലുകള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന ഹോട്ടലുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദേശികള്‍ ഹോട്ടലുകളില്‍ തന്നെ തങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനും നിര്‍ദേശിച്ചു. വിദേശികള്‍ ഹോട്ടലുകളില്‍ തന്നെ പൊങ്കാലയിടണമെന്ന് ആരോഗ്യമന്ത്രി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ വൈറസ് ബാധിത ലക്ഷണങ്ങള്‍ ഉള്ളവരും രോഗബാധിത രാജ്യങ്ങളില്‍ നിന്ന് എത്തിയവരും പൊങ്കാലയില്‍ യാതൊരു കാരണവശാലും പങ്കെടുക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊങ്കാലയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കല്‍ സംഘങ്ങളെ നീരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. 18 ആംബലുന്‍സുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest