Connect with us

Covid19

കോവിഡ് ആശങ്കക്കിടെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കം

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട ആശങ്കക്കിടെ പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ സംഘമിക്കുന്ന റ്റുകാല്‍ പൊങ്കാലക്ക് തലസ്ഥാനത്ത് തുടക്കം. പൊങ്കാലക്ക് എത്തിയ സ്ത്രീകളില്‍ നല്ലൊരു വിഭാഗം മാസ്‌ക് അടക്കമുള്ള സുരക്ഷാ നടപടികളുമായാണ് എത്തിയിരിക്കു്‌നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ മുന്‍കരുതല്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ മുതല്‍ സ്വകാര്യ വാഹനങ്ങളിലും തീവണ്ടിയിലുമായി വലിയ വിഭാഗം തലസ്ഥാനത്തെത്തിയിരുന്നു. 32 വാര്‍ഡുകളിലുള്‍പ്പെടുന്ന 10 കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവിലും പൊങ്കാലയടുപ്പുകള്‍ നിരന്നു.

രാവിലെ 9.45ന് ശുദ്ധപുണ്യാഹത്തിനു ശേഷമാണ് പൊങ്കാലച്ചടങ്ങുകള്‍ ആരംഭിച്ചത്. പാട്ടുപുരയില്‍ നടക്കുന്ന തോറ്റംപാട്ടുകള്‍ക്ക് ശേഷം തന്ത്രി ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്ന് മേല്‍ശാന്തിക്കു നല്‍കും. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്കു കൈമാറും. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാരയടുപ്പിലും തീ കത്തിക്കും. തുടര്‍ന്ന് ഭക്തര്‍ അടുപ്പുകളില്‍ തീപകരും. ഇതിനുള്ള വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും ഉയരും.
ഉച്ചക്ക് 2.10ന് ഉച്ചപൂജയും നിവേദ്യവും കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും.

 

Latest