Connect with us

Covid19

കൊച്ചിയിൽ മൂന്നു വയസ്സുള്ള കുട്ടിക്ക് കൊറോണ; സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറായി

Published

|

Last Updated

കൊച്ചി | എറണാകുളത്ത് മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബത്തിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത്  കൊറോണ വൈറസ് ബാധ സ്ഥിരീകിരിച്ചവരുടെ എണ്ണം ആറായി.

കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

ദുബായ്-കൊച്ചി ഇകെ. 503 വിമാനത്തിലാണ് ഇവര്‍ ശനിയാഴ്ച എത്തിയത്. പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ മൂന്ന് പേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരായിരുന്നു.

Latest