Connect with us

Covid19

കോവിഡ് 19: കൊല്ലത്ത് അഞ്ച് പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

Published

|

Last Updated

കൊല്ലം | കോവിഡ് 19 സംശയത്തെ തുടര്‍ന്ന് കൊല്ലത്ത് അഞ്ച് പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചവര്‍ സന്ദര്‍ശിച്ച കൊല്ലത്തെ വീട്ടിലുള്ള മൂന്ന് പേരേയും ഇവരുടെ അയല്‍വാസികളായ രണ്ട് പേരെയുമാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളുടെ മൂന്ന് ബന്ധുക്കളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരാണ് “പത്തനംതിട്ട കുടുംബ”ത്തെ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിക്കാന്‍ പോയത്. ഇവരില്‍ ഒരാള്‍ക്ക് രോഗലക്ഷണമുള്ളതായി സംശയമുണ്ട്.

 

 

Latest