Connect with us

Kerala

ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ഇ ഹെല്‍ത്ത് വെബ് സൈറ്റ് ഹാക്ക്‌ ചെയ്യാന്‍ ശ്രമം. സംഭവം തിരിച്ചറിഞ്ഞ ഉടന്‍ ബ്ലോക്ക് ചെയ്തതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. രേഖകളും വിവരങ്ങളും ഒന്നും നഷ്ടപ്പെട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വെബ്‌സൈറ്റില്‍ പൊതുജന ആരോഗ്യത്തെപറ്റി ജനങ്ങള്‍ അറിയേണ്ട പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ബാഹ്യമായ എല്ലാ ഇടപെടലുകളും, ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങളും അപ്പോള്‍ തന്നെ തിരിച്ചറിയുന്നതിനും പ്രതിരോധ മാര്‍ഗങ്ങള്‍ തീര്‍ക്കുന്നതിനുമുള്ള സുശക്തമായ സംവിധാനമാണ് നിലവിലുള്ളത്. ഇ ഹെല്‍ത്ത് പ്രോജക്ടിന്റെ മുഴുവന്‍ രേഖകളും ഫയല്‍ ഫ്‌ളോ സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌റ്റേറ്റ് ഡേറ്റ സെന്ററില്‍ ഹോസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഇതിനാല്‍ ഏത് തരത്തിലുള്ള സൈബര്‍ അറ്റാക്കിനേയും പ്രതിരോധിക്കാനുള്ള സംവിധാനമാണ് നിലവിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Latest