Connect with us

Kerala

കോവിഡ് 19: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി

Published

|

Last Updated

കൊച്ചി|  ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെങ്ങും കനത്ത ജാഗ്രത തുടരുന്നതായി കലക്ടര്‍ എസ് സുഹാസ്. ഇന്ന് ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിത പ്രദേശങ്ങളായ ചൈന, ഇറ്റലി, സൗത്ത് കൊറിയ, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇറ്റലിയില്‍ നിന്നും വന്നവര്‍ റിപ്പോര്‍ട്ടു ചെയ്യുകയോ പരിശോധനക്ക് വിധേയമാവുകയോ ചെയ്തിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നേതൃത്വത്തില്‍ അയിയന്തര യോഗം ചേര്‍ന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടോയെന്ന് യോഗം പരിശോധിച്ചു.

അതേസമയം വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച നടന്നിട്ടില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ദോഹയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ പത്തനംതിട്ട സ്വദേശികള്‍ എത്തിയ ദിവസം രാവിലെ വിമാനത്താവളത്തിലുണ്ടായിരുന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. വിദേശത്തെത്തുന്ന മുഴുവന്‍ യാത്രക്കാരെയും ഇപ്പോള്‍ പരിശോധിക്കുന്നുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.

 

Latest