Connect with us

International

മത്വാഫ് വീണ്ടും തുറന്നു; അണുമുക്തമാക്കുന്ന ജോലികൾ പൂർത്തിയായി

Published

|

Last Updated

മക്ക | അണുവിമുക്ത, ശുചീകരണ പ്രക്രിയകൾക്കു പിന്നാലെ കഅ്ബയുടെ മുറ്റം “മത്വാഫ് ” ഇന്ന് സുബ്ഹി മുതൽ വിശ്വാസികൾക്ക് തുറന്നു കൊടുത്തു. വ്യാഴാഴ്ച വൈകുന്നേരം മുതൽ അടച്ചിട്ട മത്വാഫ് സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവിനെ തുടർന്ന് ശനിയാഴ്ച പ്രഭാത പ്രാർത്ഥനക്ക് തുറന്നു കൊടുക്കുകയായിരുന്നു.

മത്വാഫ് തുറന്നതോടെ ത്വവാഫ് പുന:രാരംഭിച്ചെങ്കിലും നിർത്തി വെച്ച ഉംറ തീർഥാടനം തുടങ്ങിയിട്ടില്ല. കൊറോണ വൈറസ് വ്യാപനത്തിനെതിരെ ഇരു ഹറമുകളിലും സ്വീകരിക്കുന്ന സുരക്ഷാ നടപടികളുമായി വിശ്വാസികൾ പൂർണ്ണമായും സഹകരിക്കണമെന്ന് ഇരുഹറം കാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് അഭ്യർഥിച്ചു. ഇഹ്റാം വേഷത്തിലുള്ളവരെ പള്ളിക്കകത്തേക്ക് കടത്തി വിടുന്നില്ല. അതേ സമയം ത്വവാഫിനും പ്രാർഥനക്കുമായി മസ്ജിജിദുൽ ഹറാമിലേക്ക് പ്രവേശിക്കുന്നവർക്ക് വിലക്കില്ല.