Connect with us

National

ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ അന്തരിച്ചു

Published

|

Last Updated

ചെന്നൈ | ഡിഎംകെയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ കെ അന്‍പഴകന്‍(97) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. അന്‍പഴകന്റെ വിയോഗത്തെ തുടര്‍ന്ന് ഡിഎംകെ ഓഫീസുകളില്‍ ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

കരുണാനിധിയുടെ ഗുരുസ്ഥാനീയനായിരുന്നു അന്‍പഴകന്‍. കഴിഞ്ഞ 43 വര്‍ഷമായി ഡിഎംകെ ജനറല്‍ സെക്രട്ടറിയാണ്. തമിഴ്‌നാട് ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, രണ്ട് തവണ വിദ്യാഭ്യാസ മന്ത്രി, എട്ട് തവണ തുടര്‍ച്ചയായി എംഎല്‍എ തുടങ്ങിയ പദവികള്‍ നിര്‍വ്വഹിച്ചു.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നില്ല. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.