Connect with us

National

യെസ് ബേങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ വസതിയില്‍ റെയ്ഡ്

Published

|

Last Updated

മുംബൈ | യെസ് ബേങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ മുംബൈയിലെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് . മുംബൈ സമുദ്രമഹലിലെ വസതിയിലാണ് പരിശോധന നടത്തിയത്.കള്ളപ്പണം വെളുപ്പിക്കല്‍നിരോധന നിയമം പ്രകാരം റാണാ കപൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിഇദ്ദേഹത്തിനും ഭാര്യക്കുമെതിരെലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഡി എച്ച് എഫ് എല്ലിന് വഴിവിട്ട് വായ്പ നല്‍കിയതിന് പിന്നാലെ ഇരുവരുടെയുംഅക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയതായി ആരോപണമുയര്‍ന്നിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇ ഡി പരിശോധന നടത്തിയത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വ്യാഴാഴ്ച യെസ് ബേങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തിരുന്നു. 30 ദിവസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നിക്ഷേപകര്‍ക്ക് അമ്പതിനായിരം രൂപ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ.ബാങ്ക് മേധാവികളുടെ കെടുകാര്യസ്ഥതയാണ് ഒരു സ്ഥാപനം ഇത്തരത്തില്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

Latest