Connect with us

Gulf

സാഹിത്യോൽസവ്‌ 'വിജയഭേരി' സംഘടിപ്പിച്ചു

Published

|

Last Updated

ദമാം | അൽ ഖോബാറിൽ നടന്ന പതിനൊന്നാമത് ആർ എസ് സി ‌ സഊദി ഈസ്റ്റ്‌ നാഷനൽ സാഹിത്യോത്സവിൽ കലാ കിരീടം ചൂടിയ ടീം ദമാമിന്റെ കലാ പ്രതിഭകളെ അനുമോദിക്കുന്നതിന്‌ ദമാമിൽ  “വിജയഭേരി” സംഘടിപ്പിച്ചു. ദമാം അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സാഹിത്യോൽസവ്‌ പ്രതിഭകൾ ഒന്നാം സ്ഥാനത്തിന്‌ അർഹത നേടിയ പരിപാടികൾ അവതരിപ്പിച്ചു.
ടീം ദമാമിന്‌ വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച് കൂടുതൽ പോയിന്റ്‌ നേടിത്തന്ന സൽമാൻ മാവൂർ, റൈഹാൻ എന്നിവർക്ക് മിശ്കാത്ത്‌ സുന്നിസെന്റർ സ്പോൺസർ ചെയ്ത ഉപഹാരങ്ങൾ നൽകി
ആർ എസ് സി ദമാം സെൻട്രൽ ചെയർമാൻ ഫൈസൽ അഹ്‌സനി അധ്യക്ഷത വഹിച്ചു. നാഷനൽ ചെയർമാൻ ശഫീഖ്‌ ജൗഹരി ഉദ്ഘാടനം ചെയ്തു.  ഗൾഫ്‌ കൗൺസിൽ മുൻ കൺവീനർ അബ്ദുൽ ബാരി നദ്‌വി, ഗൾഫ്‌ കൗൺസിൽ രിസാല കൺവീനർ സിറാജ് മാട്ടിൽ അനുമോദന പ്രഭാഷണം നടത്തി.  ഐ സി ഫ് ദമാം സെൻട്രൽ പ്രസിഡന്റ്‌ സമദ് മുസ്‌ലിയാർ ആശംസ പ്രസംഗം നടത്തി.
നാഷനൽ സാഹിത്യോത്സവിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ദഫ്‌ മുട്ട്,  ബുർദ, ഗാനങ്ങൾ തുടങ്ങി ഏതാനും ഇനങ്ങളും വേദിയിൽ അവതരിപ്പിച്ചത്‌ മറ്റൊരു സാഹിത്യോത്സവിന്റെ പ്രതീതി സൃഷ്ടിച്ചു. അടുത്ത വർഷം അൽ ഖസീമിൽ നടക്കുന്ന നാഷനൽ സാഹിത്യോത്സവിലും  ടീം ദമാം ചരിത്രമാവർത്തിക്കുമെന്ന പ്രതീക്ഷയോടെയാണ്‌ പ്രതിഭകളും സംഘാടകരും പിരിഞ്ഞത്‌. ആർ എസ് സി ദമാം സെൻട്രൽ കൺവീനർ നിസാർ പൊന്നാനി സ്വാഗതവും കലാലയം കൺവീനർ നവാസ് അരിമ്പ്ര നന്ദിയും പറഞ്ഞു.