Connect with us

Covid19

കൊറോണ: മസ്ജിദുൽ ഹറം അണുവിമുക്തമാക്കി

Published

|

Last Updated

മക്ക | കൊറോണ വൈറസ് വ്യാപനത്തിത്തിൻെറ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി മസ്ജിദുൽ ഹറമും പരിസരവും അണുവിമുക്തമാക്കി. വ്യാഴാഴ്ച ഉച്ചയോടെ മതാഫിലേക്കുള്ള മുഴുവൻ വഴികളും അടച്ചാണ്  അണുവിമുക്തമാക്കിയത്.

കൂടുതൽ ആരോഗ്യ സുരക്ഷ വർദ്ധിപ്പിക്കുന്നതിൻെറ ഭാഗമായി കഅബാലയത്തിൽ  2000 ലധികം ക്ലീനിംഗ് തൊഴിലാളികൾ നാല് ഷിഫ്റ്റുകളിലായാണ് ജോലിചെയ്യുന്നത്. ഇനി മുതൽ 6 തവണ മസ്ജിദുൽ ഹറം കഴുകും. നേരത്തെ നാലു തവണയായിരുന്നു കഴുകിയിരുന്നത്.

Latest