Connect with us

Kerala

മലപ്പുറത്ത് വിദ്യാര്‍ഥിനി സ്‌കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

Published

|

Last Updated

മലപ്പുറം | മലപ്പുറം തിരൂര്‍ ജി എം യു പി സ്‌കൂളില്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. നിറമരുതൂര്‍ സ്വദേശി മഞ്ഞളാംപടി മാടമ്പാട്ട് ഹംസക്കുട്ടിയുടെ മകള്‍ ഷഹ ദിയ (9) ആണ് മരിച്ചത്.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു . കുട്ടിക്ക് നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.