Connect with us

National

അനുരാഗ് ശ്രീവാസ്തവ വിദേശകാര്യ വക്താവാകും

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര വിദേശകാര്യ വക്താവ് രവീഷ് കുമാറിനെ മാറ്റാന്‍ തീരുമാനം. അനുരാഗ് ശ്രീവാസ്തവ പുതിയ വക്താവാകും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

1999 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ശ്രീവാസ്തവ നിലവില്‍ എത്യോപ്പിയ, ആഫ്രിക്കന്‍ യൂണിയനുകളിലെ ഇന്ത്യന്‍ അംബാസിഡറാണ്. 2017 ലാണ് രവീഷ് കുമാറിനെ വിദേശകാര്യവക്താവായി കേന്ദ്രം നിയമിക്കുന്നത്. നിലവിലെ വിദേശകാര്യ വക്താവ് രവീഷ് കുമാറിനെ ഇന്ത്യന്‍ അംബാസിഡര്‍ പദവിയിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്.