Connect with us

National

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം: ഹരജികള്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹരജികള്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കപില്‍ മിശ്രയടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം, കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. സാമൂഹ്യപ്രവര്‍ത്തകനായ ഹര്‍ഷ് മന്ദിറാണ് ഹരജി നല്‍കിയത്.

സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ വിദ്വേഷ പ്രസംഗം നടത്തി എന്ന് കാണിച്ച് ലോയേഴ്‌സ് വോയ്‌സ് എന്ന സംഘടന നല്‍കിയ ഹരജിയും പട്ടികയിലുണ്ട്. അതേ സമയം സുപ്രീംകോടതിക്കും പാര്‍ലമെന്റിനും എതിരെ പരാമര്‍ശങ്ങള്‍ നടത്തിയെന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിന് എതിരായ ആരോപണം സുപ്രീംകോടതി ഇന്ന് പരിശോധിക്കും.

Latest