Connect with us

Eduline

യു എസില്‍ ഉപരിപഠനത്തിന് ഫുൾബ്രൈറ്റ് നെഹ്‌റു ഫെല്ലോഷിപ്പ്

Published

|

Last Updated

യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യ എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ (യു എസ് ഐ ഇ എഫ്) അമേരിക്കയില്‍ ഫെലോഷിപ്പോടെ ഉന്നതപഠനത്തിന് അവസരമൊരുക്കുന്നു. ഉപരിപഠനം, ഗവേഷണം, പരിശീലനം, നൈപുണ്യവികസനം എന്നിവ ലക്ഷ്യമിട്ടുള്ള യു എസ് ഐ ഇ എഫിന്റെ ഫുൾബ്രൈറ്റ് നെഹ്‌റു ഫെലോഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഫുൾബ്രൈറ്റ് നെഹ്‌റു മാസ്റ്റേഴ്‌സ്, ഫുള്‍ ബ്രൈറ്റ് നെഹ്‌റു ഡോക്ടറല്‍ റിസര്‍ച്ച്, പോസ്റ്റ് ഡോക്ടറല്‍ തുടങ്ങി പ്രധാനമായും മൂന്ന് ഫെല്ലോഷിപ്പുകളാണ് ഫൗണ്ടേഷന് കീഴില്‍ നിലവില്‍ നല്‍കി വരുന്നത്. അപേക്ഷകര്‍ക്കായി ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ മെന്ററിംഗ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. വിവരങ്ങള്‍ക്കും അപേക്ഷയുടെ വിവിധ ഘട്ടങ്ങളും www.usief.org.in വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഫുൾ ബ്രൈറ്റ് നെഹ്‌റു മാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പ്

ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഹയര്‍ എജ്യൂക്കേഷന്‍ അഡ്മിനിസ്‌ട്രേഷന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, പബ്ലിക് ഹെല്‍ത്ത്, അര്‍ബന്‍ ആന്‍ഡ് റീജ്യനല്‍ പ്ലാനിംഗ്, വിമെന്‍ സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍. ബിരുദം, ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി കുറഞ്ഞത് മൂന്നുവര്‍ഷം പ്രവൃത്തിപരിചയമമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. യാത്രച്ചെലവ്, ട്യൂഷന്‍ ഫീസ്, ജീവിതച്ചെലവ്, ഇന്‍ഷ്വറന്‍സ് ആനുകൂല്യം എന്നിവയാണ് ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തിയതി 2020 മെയ് 15 ആണ്.

ഫുള്‍ ബ്രൈറ്റ് നെഹ്‌റു ഡോക്ടറല്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്

അഗ്രിക്കള്‍ച്ചര്‍ സയന്‍സ്, ആന്ത്രപോളജി, ബയോ എന്‍ജിനീയറിംഗ്,കാലാവസ്ഥാ പഠനം, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഊര്‍ജം, ഹിസ്റ്ററി, മെറ്റീരിയല്‍ സയന്‍സ്, ആര്‍ട്‌സ്, ഫിസിക്കല്‍ സയന്‍സ്, പബ്ലിക് ഹെല്‍ത്ത്, സോഷ്യോളജി, വിഷ്വല്‍ ആര്‍ട്‌സ്, ജെന്‍ഡര്‍ സ്റ്റഡീസ് ഉള്‍പ്പെടെയുള്ള മേഖലകള്‍. സെപ്തംബര്‍ ഒന്നിനുമുമ്പ് ഇവര്‍ പി എച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്യണം. പി ജി ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കണം. അപേക്ഷ ജൂലായ് 15നകം നല്‍കണം.

ഫുള്‍ബ്രൈറ്റ് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്

ഡോക്ടറല്‍ വിഷയങ്ങള്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് പരിഗണിക്കും. ജൂലായ് 15 വരെ അപേക്ഷിക്കാം. അക്കാദമിക് ആന്‍ഡ് പ്രൊഫഷനല്‍ എക്‌സലന്‍സിന് അധ്യാപകര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഗവേഷണ ഗ്രാന്റായാണ് ഇത് നല്‍കുന്നത്. നാലു മാസമാണ് കാലയളവ്. ജൂലായ് 15 ആണ് അവസാന തീയതി. ഫുള്‍െ്രെബറ്റ് നെഹ്‌റു ഇന്റര്‍നാഷനല്‍ എജ്യൂക്കേഷന്‍ അഡ്മിനിസ്‌ട്രേറ്റേഴ്‌സ് സെമിനാറിന് വിദ്യാഭ്യാസമേഖലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. അവസാന തീയതി ഒക്‌ടോബര്‍ 15. കൂടാതെ ഹൂബര്‍ട്ട് എച്ച് എംഫ്രി ഫെല്ലോഷിപ്പ് പ്രോഗ്രാം, ഡിസ്റ്റിംഗ്ഷ്ഡ് അവാര്‍ഡ്‌സ് ഇന്‍ ടീച്ചിംഗ് ഫോര്‍ ഇന്റര്‍നാഷനല്‍ ടീച്ചേഴ്‌സ്, ടീച്ചിംഗ് എക്‌സലന്‍സ് ആന്‍ഡ് അച്ചീവ്‌മെന്റ് പ്രോഗ്രാം എന്നിവയും ഫുള്‍ െ്രെബറ്റ് ഫെല്ലോഷിപ്പ് പ്രോഗ്രാമിലുണ്ട്.