Connect with us

National

ലോക്‌സഭയില്‍ ബഹളമുണ്ടാക്കിയതിന്‌ ഏഴ് എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ബഹളമുണ്ടാക്കിയതിന് ഏഴ് എം പിമാരെ സസ്‌പെന്‍ഡ് ചെയ്തു. സ്പീക്കര്‍ ഓം ബിര്‍ളയുടെതാണ് നടപടി.

ടി എന്‍ പ്രതാപന്‍, ബെന്നി ബെഹന്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, മണിക്കം ടാഗൂര്‍, ഗൗരവ് ഗൊഗോയ്, ഗുര്‍ജിത് സിംഗ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളന കാലത്തേക്ക്‌ മുഴുവനാണ് സസ്‌പെന്‍ഷന്‍. നടപടി അംഗീകരിക്കില്ലെന്ന് എം പിമാര്‍ പ്രതികരിച്ചു.

Latest