Connect with us

Kozhikode

കോഴിക്കോട് ട്രാഫിക് പോലീസ് ഇനി സ്പോർട്സ് ബൈക്കിൽ

Published

|

Last Updated

കോഴിക്കോട് | വിദേശ പോലീസുകാരുടെ ബൈക്കിന് സമാനമായി കോഴിക്കോട് ട്രാഫിക്ക് പോലീസിനും സ്പോർട്സ് ബൈക്ക് ലഭ്യമായി. നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ട്രാഫിക്ക് പോലീസ് ഇനി ഈ ബൈക്കിൽ പാഞ്ഞെത്തും. ആധുനിക സജ്ജീകരണത്തോടെ രൂപകൽപ്പന ചെയ്ത “സുസുക്കി ജിക്സർ 250” മോഡൽ ബൈക്കുകളാണ് സുസുക്കിയുടെ സോഷ്യൽ കോർപ്പറേറ്റ് റെസ്പോൺ സിബിലിറ്റി പദ്ധതിയുടെ ഭാഗമായി പോലീസിന് കൈമാറിയത്.

തിരക്കുള്ള സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് അറിയിപ്പുകൾ നൽകാൻ മൈക്കും ഉച്ചഭാഷിണിയും പ്രത്യേക ലൈറ്റും സൈറനും ബൈക്കുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മിഷണർ എ കെ  ജമാലുദ്ദീന് സുസൂക്കി മാനേജിങ് ഡയറക്ടർ സി പി അബ്ദുള്ള, സുസൂക്കി റീജണൽ മാനേജർമാരായ കൃഷ്ണപ്രശാന്ത്, ദിലീപ് എന്നിവർ ബൈക്കുകളുടെ താക്കോൽ കൈമാറി. അഡീഷണൽ എസ് പി. എം സി ദേവസ്യ, ഡി സി ആർ ബി  എ സി പി. ടി പി രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.