Connect with us

Kerala

കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീ പിടിയില്‍

Published

|

Last Updated

കൊല്ലം:| കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. തുറയില്‍കുന്ന് എസ് എല്‍ യു പി സ്‌കൂളിലെ വിദ്യാര്‍ഥിനിയെയാണ് സ്‌കൂളിനു സമീപത്തു നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചത്.

എന്റെ കൂടെ പോര് എന്നു പറഞ്ഞ് സ്ത്രീ തന്റെ കൈയില്‍ പിടിച്ചുവലിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. കുതറിയോടിയ കുട്ടി അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചു. സംഭവത്തില്‍ പൊള്ളാച്ചി സ്വദേശിനിയും എഴുപതുകാരിയുമായ ജ്യോതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

Latest