Connect with us

Eranakulam

കേരളാ കോണ്‍ഗ്രസ് ജോസഫ് - നെല്ലൂര്‍ ഗ്രൂപ്പുകളുടെ ലയനം ശനിയാഴ്ച

Published

|

Last Updated

കൊച്ചി | പി ജെ ജോസഫും സി എഫ് തോമസും നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മുമായി ജോണി നെല്ലൂര്‍ ചെയര്‍മാനായ കേരള കോണ്‍ഗ്രസ് ജേക്കബ് ശനിയാഴ്ച ലയിക്കും. കഴിഞ്ഞ മാസം 21ന് കോട്ടയത്തു ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന ഉന്നതാധികാര സമിതിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും തീരുമാന പ്രകാരമാണ് ലയനമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലയന ചര്‍ച്ചകള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി അഞ്ചംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ കേരള കോണ്‍ഗ്രസ് എം നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ മാസം ഏഴിന് വൈകുന്നേരം നാലിന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ സമ്മേളനം നടത്തി ഒന്നാകുവാന്‍ തീരുമാനമെടുത്തത് കേരള കോണ്‍ഗ്രസ് ജേക്കബ് പാര്‍ട്ടി പിരിച്ചുവിട്ടതായും ജോണി നെല്ലൂര്‍ പറഞ്ഞു.

Latest