Connect with us

Kerala

ദേവനന്ദയുടെ മരണം; സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്ന് അന്വേഷണ സംഘം

Published

|

Last Updated

കൊല്ലം | ദേവനന്ദയെന്ന ഏഴു വയസ്സുകാരിയുടെ മരണത്തില്‍ സംശയകരമായ ഒന്നും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായില്ല. കുട്ടി മുങ്ങിമരിച്ചതാണെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണം എത്തിച്ചേരുന്നതെന്ന് സംഘത്തിന്റെ മേധാവിയായ ചാത്തന്നൂര്‍ എ സി പി. ജോര്‍ജ് കോശി പറഞ്ഞു. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചതോടെ ഫോറന്‍സിക് സംഘം സംഭവസ്ഥലത്തും ദേവനന്ദയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും തുടര്‍ അന്വേഷണം നടത്തുക.

നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും സംശയകരമായ കാര്യങ്ങളൊന്നും വെളിപ്പെട്ടിട്ടില്ലെന്ന് ജോര്‍ജ് കോശി വ്യക്തമാക്കി. ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് പോലീസിന് കൊടുത്ത മൊഴിയില്‍ പറഞ്ഞിരുന്നു. മരണ ദിവസം രാവിലെ കുട്ടി ഒറ്റക്ക് കടയില്‍ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും മൊഴി നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest