Connect with us

Malappuram

ആസാദി ക്യാമ്പസിന് നാളെ സമാപനം; ഇനി എം ജി യൂനിവേഴ്‌സിറ്റിയിൽ

Published

|

Last Updated

ആസാദി ക്യാമ്പസ് ഏട്ടാം ദിനം പരിപാടിയിൽ പ്രൊഫ. എ പി അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തുന്നു

തേഞ്ഞിപ്പലം | രാജ്യമെങ്ങും അരങ്ങേറുന്ന പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി കലാലയം സംസ്‌കാരിക വേദിക്ക് കീഴിൽ ആരംഭിച്ച വേറിട്ട സമരമുഖമായ ആസാദി ക്യാമ്പസ് പത്ത് ദിവസത്തെ പഠനത്തിനും പ്രതിരോധ സമരത്തിനും ശേഷം നാളെ സമാപിക്കും. 25 വിഷയങ്ങളെ അധികരിച്ചുള്ള പഠനമായിരുന്നു ആസാദി ക്യാമ്പസിനെ ചലനാത്മകമാക്കിയത്. ഓരോ ദിവസവും നൂറുകണക്കിനാളുകളാണ് ജനാധിപത്യ പാഠശാലയിൽ പഠിതാക്കളായി എത്തിയത്. പ്രമുഖരായ അക്കാദമീഷ്യരും സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരും ആസാദി ക്യാമ്പസിനെ സമ്പന്നമാക്കി. വിവിധങ്ങളായ സമര രൂപങ്ങളും കലാ പ്രകടനങ്ങളും ആവിഷ്‌കാരങ്ങളും സമരത്തിനെത്തിയവർക്ക് ആവേശം പകർന്നു. പഠനവും പ്രതിരോധവും ഒരേ സമയം മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് ഫാസിസത്തെ കാര്യക്ഷമമായി ചെറുക്കാൻ സാധിക്കുകയുള്ളൂവെന്ന തിരിച്ചറിവിൽ നിന്ന് രൂപപ്പെട്ട ആസാദി ക്യാമ്പസുകൾ മറ്റിടങ്ങളിലേക്കും വരും ദിവസങ്ങളിൽ വ്യാപിപ്പിക്കും.
ജനാധിപത്യ പാഠശാല ആസാദി ക്യാമ്പസ് ഏട്ടാം ദിനം എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹർ ഉദ്ഘാടനം ചെയ്തു.
കേരള ന്യൂനപക്ഷ ധനകാര്യ കമ്മീഷൻ ചെയർമാൻ പ്രൊഫ. എ പി അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി.

വിവിധ സമരാവിഷ്‌കാരങ്ങളും നടന്നു. ഇന്ന് നടക്കുന്ന ജനാധിപത്യ പാഠശാല ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ ഹകീം അസ്ഹരി, എം അബ്ദുൽ മജീദ് അരിയല്ലൂർ, വിടൽ കെ മൊയ്തു, ബാസിം നൂറാനി ഡൽഹി, ലുഖ്മാൻ വേങ്ങര, സി കെ റാഷിദ് ബുഖാരി, ഡോ. നൂറുദ്ദീൻ റാസി, ശരീഫ് കുറ്റൂർ, കെ എ അറഫാത്ത് സംസാരിക്കും.
സമാപന സംഗമത്തോടെ നാളെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് സമീപമുള്ള ആസാദി ക്യാമ്പസ് അടക്കും. കോട്ടയം എം ജി യൂനിവേഴ്‌സിറ്റിക്ക് കീഴിൽ ജനാധിപത്യ പാഠശാല ആരംഭിക്കും.

---- facebook comment plugin here -----

Latest