Connect with us

Kerala

മിന്നല്‍ പണിമുടക്ക്: കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍; നടന്നത് ജനങ്ങള്‍ക്കെതിരായ യുദ്ധമെന്ന് മന്ത്രി കടകംപള്ളി

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. ജനങ്ങള്‍ക്കെതിരായ യുദ്ധമാണ് നടന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സമരത്തിന് യാതൊരു ന്യായീകരണവുമില്ല. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കും.

ബസുകള്‍ തലങ്ങും വിലങ്ങും ഇട്ടുപോയതിനാലാണ് കുറെ നേരത്തേക്ക് ഒന്നും ചെയ്യാന്‍ പറ്റാതായത്. എന്നാല്‍, സമരത്തില്‍ സി ഐ ടി യു തൊഴിലാളികള്‍ ഇല്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മിന്നല്‍ പണിമുടക്കിനിടെ മരിച്ച യാത്രക്കാരന്‍ സുരേന്ദ്രന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.