Connect with us

Gulf

എണ്ണക്കപ്പലുകള്‍ക്ക് നേരെ ഹൂത്തി ആക്രമണ ശ്രമം; സഊദി സഖ്യസേന പരാജയപ്പെടുത്തി

Published

|

Last Updated

റിയാദ് | ചെങ്കടലില്‍ എണ്ണക്കപ്പലുകള്‍ക്കു നേരെ യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ നടത്തിയ ആക്രമണ ശ്രമം തകര്‍ത്തതായി സഊദി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. യെമനൈല്‍ നിഷ്തൂണ്‍ തുറമുഖത്തിന്റെ 90 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ഏദന്‍ തുറമുഖത്തെ എണ്ണക്കപ്പലിനു നേരെ ആക്രമണമുണ്ടായത്. ആളില്ലാ ബോട്ടുകള്‍ ഉപയോഗിച്ച് ഓയില്‍ ടാങ്കര്‍ ബോംബിട്ട് തകര്‍ക്കാനുള്ള ശ്രമമാണ് സഊദി സഖ്യ സേന പരാജയപ്പെടുത്തിയതെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യമനില്‍ സമാധാന ശ്രമങ്ങള്‍ നടന്നു വരുന്നതിനിടെയാണ് ഹൂത്തികള്‍ വീണ്ടും ആക്രമണ ശ്രമം നടത്തിയത്.
ഇതിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ ചെങ്കടല്‍, ബാബ്-എല്‍-മന്ദബ് കടലിടുക്ക്, ഏദന്‍ ഉള്‍ക്കടല്‍, ഹോര്‍മുസ് കടലിടുക്ക് തുടങ്ങിയ ജലപാതകളില്‍ സഖ്യസേന സുരക്ഷ ശക്തമാക്കി.

Latest