Connect with us

Kerala

മിന്നല്‍ പണിമുടക്ക്; ജീവനക്കാരെ വിമര്‍ശിച്ച് ഗതാഗത മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. മിന്നല്‍ പണിമുടക്ക് നല്ല പ്രവണതയല്ലെന്നും ഒത്തുതീര്‍പ്പുചര്‍ച്ച നടന്നത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണെന്നും മന്ത്രി പറഞ്ഞു. അതിനിടെ, പണിമുടക്കുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മൂന്ന് കെ എസ് ആര്‍ ടി സി ജീവനക്കാരെ ജാമ്യത്തില്‍ വിട്ടയച്ചു. സ്റ്റേഷന്‍ ജാമ്യത്തിലാണ് എ ടി ഒ. സാം ലോപ്പസ് ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചത്.

ഒരു കാരണവശാലും മിന്നല്‍ സമരങ്ങള്‍ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. മുന്‍കൂട്ടി നോട്ടീസ് നല്‍കിയതിനു ശേഷം മാത്രമം, സമരം നടത്താവൂ. മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ട് കലക്ടര്‍ അടിയന്തര യോഗം വിളിക്കുകയും കെ എസ് ആര്‍ ടി സി എം ഡി, ഡി സി പി, ആര്‍ ടി ഒ എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സമരവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് കലക്ടര്‍ പറഞ്ഞു. ആറ്റുകാല്‍ പൊങ്കാല അടുത്തതിനാല്‍ ജീവനക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും ഉദ്യോഗസ്ഥരോട് കലക്ടര്‍ നിര്‍ദേശിച്ചു.

Latest