Connect with us

National

ഡല്‍ഹി അക്രമവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വെള്ളിയാഴ്ച കേള്‍ക്കണമെന്ന് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ 57 പേരുടെ മരണത്തിനിടയാക്കിയ ആക്രമണവുമായി ബന്ധപ്പെട്ട് കേസ് പരിഗണിച്ച രീതിയില്‍ ഡല്‍ഹി ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശം. അക്രവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വെള്ളിയാഴ്ച കേള്‍ക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കേസ് പരിഗണിക്കുന്നത് ഏപ്രില്‍ 13വരെ നീട്ടിവെച്ച ഡല്‍ഹി ഹൈക്കോടതി രീതി ന്യായീകരിക്കാനാകില്ല. കേസുകളില്‍ പെട്ടന്ന് തീര്‍പ്പുണ്ടാക്കണം. സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ടുള്ള ഹരജികളും ഹൈക്കോടതി കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

കേസുകള്‍ വെള്ളിയാഴ്ച കേള്‍ക്കണമെന്ന സുപ്രീംകോടതിയുടെ ആവശ്യത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. കൂടുതല്‍ സമയം വേണമെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഇതിനോട് രൂക്ഷഭാഷയലാണ് സുപ്രീം കോടതി പ്രതികരിച്ചത്. സോളിസിറ്റര്‍ ജനറലിനെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് ഉത്തരവ് എഴുതുന്നതിനിടയില്‍ ഇടപെടരുതെന്ന് താക്കീത് ചെയ്തു.
അക്രമത്തിന് പ്രേരകമായ കപില്‍ മിശ്ര അടക്കമുള്ള ബി ജെ പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ കേസെടുക്കാന്‍ ഡല്‍ഹി പോലീസിന് കൂടുതല്‍ സമയം അനുവദിച്ചതിനേയും സുപ്രീം കോടതി വിമര്‍ശിച്ചു. പ്രകോപന പ്രസംഗങ്ങളില്‍ ഇപ്പോള്‍ കേസെടുത്തൂടെയെന്ന് സോളിസിറ്റര്‍ ജനറലിനോട് കോടതി ചോദിച്ചു. കേസെടുക്കുന്നതുകൊണ്ട് ആരുടേയും അവകാശങ്ങള്‍ ഹനിക്കപ്പെടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

 

Latest